ബേക്കല്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസ് വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി. ബേക്കല്‍ കാട്ടർമൂലയിലെ കണ്ണനെയാണ് (50) ബേക്കല്‍ എഎസ്‌ഐ അജയന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈയേറ്റം ചെയ്തതായിട്ടാണ് പരാതി.
തടയാൻ ചെന്ന മകളെയും തള്ളിയിട്ടതായി പറയുന്നു.
അയല്‍വീട്ടില്‍ എന്തോ കുടുംബപ്രശ്നമുണ്ടെന്നു സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് പോലീസ് സംഘമെത്തിയത്. എന്നാല്‍, വീടുമാറി കണ്ണന്‍റെ വീട്ടില്‍ കയറിയ പോലീസ് ഹൃദ്രോഗിയായ കണ്ണനെ ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന മകളെയും തള്ളിയിട്ടതായി പറയുന്നു. കല്ലുകെട്ട് പണിക്കാരനായ കണ്ണൻ കഴുത്തിനും കാലിനും പരിക്കേറ്റ് ജില്ലാ അശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യമന്ത്രിക്കും കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി
പട്ടികജാതിക്കാരനായ കണ്ണനെ കൈയേറ്റം ചെയ്തതിന് എഎസ്‌ഐ അജയനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണന്‍റെ കുടുംബം മുഖ്യമന്ത്രിക്കും കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി
