റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രയേൽ നാനോ കൃഷിരീതി പരിശീലനം ശാന്തൻപാറയിലും

January 31, 2025 - 6:08 pm

കൃഷി പരിപാലന രംഗത്ത് ആധുനികവും, ലോകോത്തരവുമായ നാനോ ടെക്നോളജി വികസിപ്പിച്ചെടുത്ത ഇസ്രായേലിൻ്റെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സൗജന്യ
പരിശീലന ക്ലാസ്സ്, ഫെബ്രുവരി 2 ഞായറാഴ്ച 3മണി മുതൽ ശാന്തമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ദേവികുളം ബ്ലോക്ക് ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇസ്രയേൽ കാർഷിക മേഖലയിൽ നേടിയ പുരോഗതികളുടെ എല്ലാം അടിസ്ഥാനം നാനോ ടെക്നോളജിയാണ്.

നാനോവളങ്ങൾ ഉപയോഗിക്കുന്നതോടെ മണ്ണിൻ്റെ ഘടനയിൽ മാറ്റം വരുകയും, വിളയുടെ വേരുകൾ നന്നായി പടരുന്നതിനും ഒപ്പം മുരടിപ്പ്, ഇല കരിയൽ, ഒച്ച്, നിമാവിര, വേരുപുഴു എന്നിവയുടെ ശല്യങ്ങൾ കുറയുന്നതിനും; അഴുകൽ, ചിമ്പുകളുടെ എണ്ണം കുറവ്, ശരങ്ങൾക്ക് നീളം കുറവ്,വിളവ് കുറവ്, വളങ്ങളുടെ വില വർദ്ധനവ് തുടങ്ങി ഏലംകർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ കൃഷി രീതി. ഇവ ഉപയോഗിച്ചു ഏലം അടക്കമുള്ള മുഴുവൻ കൃഷികളും ചിലവ് കുറഞ്ഞ് ചെയ്യുവാനും, ലാഭം വർദ്ധിപ്പിക്കുവാനും കഴിയും. രാസവളത്തിന്റെ ഉപയോഗം കുറച്ച്, ജൈവകൃഷിയിലേക്ക് മാറുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വരും കാലങ്ങളിൽ പ്രോൽസാഹിപ്പിക്കുന്ന ഈ കൃഷി രീതി പഠിക്കുവാനും, സ്വയം നടപ്പാക്കുവാനും താൽപര്യമുള്ള കർഷകർ ഈ സൗജന്യ പരിശീലനത്തിന് എത്തുന്നതോടൊപ്പം, ഇക്കാര്യങ്ങൾ മറ്റ് കർഷകരെ കൂടി അറിയിച്ച് അവരെ കൂടി ഇതിൽ പങ്കെടുപ്പിക്കുക. രജിസ്ട്രർ ചെയ്ത് ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി നാനോവളം ലഭിക്കും. ഈ അവസരം വിനിയോഗിച്ച് ഇസ്രയേൽ തെളിയിച്ച ഈ ആധുനീക കൃഷിരീതി നിങ്ങൾക്കും ചിലവ് കുറഞ്ഞ് നടപ്പാക്കാം.

ഏവർക്കും സ്വാഗതം.
രജിസ്ട്രേഷന് പേര്, അഡ്രസ്, എന്നിവ താഴെ കൊടുത്ത നമ്പറുകളിലേക്ക് വാട്സ്ആപ്പ് ചെയ്യുക:

Ajilkumar G
9744525444
Ajayakumar KD
9961006129
Sajimon VS
9744168602

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *