റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്ന് പി.ടി. ഉഷ എംപി

February 2, 2025 - 7:44 am

ഡല്‍ഹി: സമസ്ത മേഖലയ്‌ക്കും ഉണര്‍വും പ്രതീക്ഷയും നല്കുന്നതാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്നും പി.ടി. ഉഷ എംപി. പറഞ്ഞു, യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും അനുവദിച്ചതിലൂടെ കായിക മേഖലയ്‌ക്കും യുവാക്കള്‍ക്കും അവരുടെ കായിക സ്വപ്‌നങ്ങള്‍ക്കും ഊര്‍ജ്ജമേകിയതായും പി.ടി. ഉഷ എംപി പ്രസ്താവനയില്‍ പറഞ്ഞു.ലതാഴെ തട്ടില്‍ നിന്നുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1000 കോടി അനുവദിച്ചത്. 2024-25 ലെ 800 കോടി രൂപയുടെ ഗ്രാന്റിനേക്കാള്‍ 200 കോടി കൂടുതലാണിത്.

ഇത് കായിക അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും

കായിക താരങ്ങള്‍ക്കായി 351.98 കോടി രൂപ അധികം നീക്കിവച്ചതായും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവജനകാര്യ, കായിക മന്ത്രാലയത്തിന് 3,794.30 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഇത് കായിക അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും യുവജന കേന്ദ്രീകൃത വികസന സംരംഭങ്ങള്‍ വികസിപ്പിക്കുകയും വരുംതലമുറയിലെ കായികതാരങ്ങളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ എക്സില്‍ കുറിച്ചു.

ദേശീയ കായിക ഫെഡറേഷനുകള്‍ക്കുള്ള സഹായത്തിനായുള്ള തുക 340 കോടിയില്‍ നിന്ന് 400 കോടി രൂപയായി വര്‍ധിപ്പിച്ചു.

ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ പ്രധാന കായികമേളകളൊന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്നില്ല എന്നതിനാലാണ് ഈ വര്‍ധനവ് ഗണ്യമായതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കായിക ഫെഡറേഷനുകള്‍ക്കുള്ള സഹായത്തിനായുള്ള തുക 340 കോടിയില്‍ നിന്ന് 400 കോടി രൂപയായി വര്‍ധിപ്പിച്ചു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വിഹിതം 815 കോടി രൂപയില്‍ നിന്ന് 830 കോടിയായി ഉയര്‍ത്തി

അതേസമയം 2036 ഒളിമ്ബിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമവുമായി ഇന്ത്യ ഇപ്പോള്‍ മുന്നോട്ട് പോകുകയാണ്, ഇതിനായി അന്താരാഷ്‌ട്ര ഒളിമ്ബിക് കമ്മിറ്റിക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ക്യാമ്പുകള്‍ നടത്തുന്നതിനും അത്ലറ്റുകളുടെ പരിശീലനത്തിനുള്ള ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങള്‍ക്കുമുള്ള നോഡല്‍ ബോഡിയായ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വിഹിതം 815 കോടി രൂപയില്‍ നിന്ന് 830 കോടിയായി ഉയര്‍ത്തി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *