റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും

February 17, 2025 - 3:24 pm

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് (ഫെബ്രുവരി 17) ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി.

ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ

പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മാറ്റിയത്.

വിവാദങ്ങളും പ്രത്യക്ഷ പ്രതികരണങ്ങളും

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ വിമർശനം തുടരുകയാണ് എഎപി. ബിജെപി എംഎല്‍എമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവല്‍ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *