അഭിമുഖം
ന്യൂസ് ഡെസ്ക്

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

February 26, 2025 - 8:02 am

ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍ അറസ്റ്റിലായത്. കേസ് സംബന്ധിച്ച അറസ്റ്റ് കേരളത്തില്‍ നിന്നും ഡല്‍ഹി പോലീസ് നടത്തി.രൂപേഷ് നല്‍കിയ വ്യാജ താമസ വിസ ഉപയോഗിച്ച് ഡിജോ ഇറ്റലിയിലേക്ക് യാത്ര ചെയ്തു.ഇറ്റാലിയന്‍ ഇമിഗ്രേഷന്വിഭാഗം ഡിജോയെ തിരിച്ചയച്ചു.ഡിജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് നടപടികള്‍ ആരംഭിച്ചു.

ഇറ്റലിയിലെത്തിയ ഉടനെ ജോലി ലഭിക്കും എന്നായിരുന്നു രൂപേഷിന്റെ വാഗ്ദാനം
.
രൂപേഷ് പി ആര്‍ വിസയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരികയായിരുന്നു.ഇറ്റലിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും രൂപേഷ് തന്നെ ഒരുക്കിയിരുന്നു.ഇറ്റലിയിലെത്തിയ ഉടനെ ജോലിയും ലഭിക്കും എന്നായിരുന്നു രൂപേഷിന്റെ വാഗ്ദാനം.ഡിജോ ഡേവിസില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്ന് പരാതിയിലുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *