റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ്

March 12, 2025 - 9:14 pm

കൊൽക്കത്ത/ പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരി. .മുസ്ലിം എം എല്‍ എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സുവേന്ദു അധികാരി നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.

സുവേന്ദുവിന്റെ മാനസിക സ്ഥിരതയെ കുനാല്‍ ഘോഷ് ചോദ്യം ചെയ്തു.

. 2026ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുമ്പിൽ കണ്ട് നടത്തിയ പ്രസ്താവനയാണിതെന്ന് വ്യക്തമാണ്. .സുവേന്ദു അധികാരിയുടെ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചു. സുവേന്ദുവിന്റെ മാനസിക സ്ഥിരതയെ കുനാല്‍ ഘോഷ് ചോദ്യം ചെയ്തു. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള എം എല്‍ എമാരെ ശാരീരികമായി പുറത്താക്കുമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയും രൂക്ഷമായ ഭാഷയില്‍ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു

നേരത്തെ മമത സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയും രൂക്ഷമായ ഭാഷയില്‍ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. 2026ല്‍ ബംഗാളിലെ ജനങ്ങള്‍ മമത സര്‍ക്കാരിനെ വേരോടെ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ എന്നും അധികാരി ആരോപിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *