റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

March 22, 2025 - 6:32 am

കൊച്ചി | കുറുപ്പുംപടിയില്‍ കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാൽ പീഡന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പെണ്‍കുട്ടികളുടെ അമ്മ പോലീസിന് നൽകിയ മൊഴി..പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത്.

അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്..

കുട്ടികളില്‍ ഒരാള്‍ ഈ വിവരം ഒരു പേപ്പറില്‍ എഴുതി സ്‌കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിന് ശേഷം കുട്ടികളുടെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ..

അമ്മയുടെ സുഹൃത്ത് സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് (മാർച്ച് 21)വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. .
.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *