റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎംആര്‍എല്‍ ,എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ഇല്ല : ഹർജി തള്ളിഹെെക്കോടതി

March 28, 2025 - 5:03 pm

കൊച്ചി | സിഎംആര്‍എല്‍ ,എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി തള്ളി.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് തള്ളിയത് .ജസ്റ്റിസ് കെ.ബാബുവാണ് ഹർജി പരിഗണിച്ചത്.

ഹരജിക്കാരനായ ഗിരീഷ് ബാബു വാദം നടക്കുന്നതിനിടെ മരിച്ചിരുന്നു.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹരജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *