റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

March 29, 2025 - 6:27 pm

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ മുത്തശ്ശി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ്

കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുട്ടിയുടെ അമ്മ വിദേശത്താണ്.കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *