റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ്യാൻമറിലും ,തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ സഹായ ഹസ്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

March 29, 2025 - 6:06 am

വാഷിംഗ്ടണ്‍: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മാധ്യമ പ്രവ‍‌ർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്.

ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ചു

പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചലനം മ്യാൻമറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‍ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറില്‍ കാര്യമായ നാശനഷ്ടങ്ങള്‍ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.

തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെല്‍പ് ലൈൻ തുറന്നു.

മ്യാൻമറില്‍ നൂറ്റിയൻപതിലേറെ പേർ മരിച്ചയാണ് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. . ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കു കയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാറുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെല്‍പ് ലൈൻ തുറന്നു.
തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.

നിരവധിപ്പേരെ ആശുപത്രികളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

മ്യാൻമർ തലസ്ഥാന നഗരത്തിലെ 1000 കിടക്കകളുള്ള വലിയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്ത് മുറിവേറ്റവരുടെ നീണ്ടനിര തന്നെ രൂപപ്പെട്ടതായി റിപ്പോർട്ടുകള്‍ പറയുന്നു. വിവിധ വാഹനങ്ങളില്‍ നിരവധിപ്പേരെ ആശുപത്രികളിലേക്ക് എത്തിച്ചുകൊണ്ടുവരികയാണ്. ആശുപത്രിക്കും ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *