റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

March 31, 2025 - 5:43 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാർച്ച് 31)ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് .മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.

കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളില്‍ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി.

പെരുന്നാള്‍ ആഘോഷങ്ങള്‍ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം,

മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച്‌ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങള്‍ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം, സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *