റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് തിരുവല്ല അഗ്നിരക്ഷാസേന

April 2, 2025 - 5:57 am

മല്ലപ്പള്ളി : കിണറ്റില്‍ അകപ്പെട്ട വയോധികയെ തിരുവല്ല അഗ്നിരക്ഷാസേന രക്ഷിച്ചു. ആനിക്കാട് പഞ്ചായത്ത് ഒൻപതാം വാർഡില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയില്‍ സരസമ്മ (76) യാണ് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാർഡംഗം അജി തിരുവല്ല അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

അമ്പതടി താഴ്ചയുള്ള അപകടകരമായ വഴുക്കലുള്ള കിണറ്റിൽ കയറുപയോഗിച്ച്‌ ഇറങ്ങി

സേനാംഗമായ സണ്ണി, കയറുപയോഗിച്ച്‌ ഏകദേശം അമ്പതടി താഴ്ചയുള്ള അപകടകരമായ വഴുക്കലുള്ള കിണറ്റിലിറങ്ങി സരസമ്മയെ നെറ്റിനുള്ളിലാക്കി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീനിയർ റെസ്‌ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *