റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ

April 7, 2025 - 6:57 am

കൊച്ചി | എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി . സനീഷ് സുഹൃത്തായ സ്മിനുവിനെ മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .
പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും അതു തീര്‍ക്കാനാണ് കൊല നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം.

2025 ഏപ്രില്‍ 5 ന് വീടിന്റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവം നടന്ന ദിവസം തന്നെ കൊലപാതക സാധ്യത സംശയിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സ്മിനുവിന്റെ അച്ഛനും അമ്മയും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്താണ് സ്മിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *