റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

April 12, 2025 - 8:26 pm

കല്‍പ്പറ്റ | കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍ ഹർജി ഫയൽ ചെയ്തു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും ഹർജിയില്‍ പറയുന്നു.. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്. കേസ് മെയ് 27ന് വീണ്ടും പരിഗണിക്കും .

പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയും ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു.

മാര്‍ച്ച് 31ന് വൈകിട്ടോടെയാണ് കാണാതായ ഇരുവരെയും പോലീസ് കണ്ടെത്തിയത്. പെണ്‍സുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ പോലീസ് .കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഗോകുല്‍ ജീവനൊടുക്കിയത്. ഇവരെ കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയും ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. അതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *