റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

May 6, 2025 - 5:46 am

കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജൻ (34) ആണ് മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.

കൊതുമ്പുവള്ളം മറിയാൻ കാരണം അമിതഭാരം

തെങ്ങില്‍ നിന്നും ആറ്റിലേക്ക് വീണ ഓലയും മടലും ശേഖരിക്കാനാണ് മൂവരും വള്ളത്തില്‍ യാത്ര ചെയ്തത്. മടങ്ങുന്നതിനിടെ അമിതഭാരം കാരണം കൊതുമ്പുവള്ളം മറിയുകയായിരുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *