റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി 

May 20, 2025 - 5:35 am

ചെന്നൈ: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് രാജകുടുംബം നല്‍കിയ ഹര്‍ജി മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. ഇത് നേരത്തെ, തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ നിരാകരിച്ചിരുന്നു. റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട ഉത്തരവാണ് മധുര ബെഞ്ചില്‍നിന്ന് വന്നിരിക്കുന്നത്

കുറ്റാലം കൊട്ടാരം കേരള സര്‍ക്കാരിന്റേതാണ് എന്നാണ് തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നത്. ഇത് ചോദ്യംചെയ്തുകൊണ്ടാണ് തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായി വളരെ പ്രധാനപ്പെട്ട ഉത്തരവാണ് മധുര ബെഞ്ചില്‍നിന്ന് വന്നിരിക്കുന്നത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്വകാര്യ സ്വത്തല്ല കുറ്റാലം കൊട്ടാരം എന്ന കണ്ടെത്തലിലേക്കാണ് കോടതി എത്തിയത്. അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനുവുമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേസില്‍ ഹാജരായത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *