റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി

June 5, 2025 - 4:49 am

കൊച്ചി | ചികിത്സാപ്പിഴവില്‍ പെണ്‍കുട്ടി മരിച്ചതായും ഇതേ തുടര്‍ന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നും ആരോപിച്ച് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ അപായപ്പെടുത്തുമെന്ന് ഗംഗാധരന് അയച്ച കത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കത്തില്‍ നല്‍കിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണമെന്നാണ് ആവശ്യം.

പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും ഭീഷണി

സംഭവത്തില്‍ ഡോ. ഗംഗാധരന്‍ പോലീസില്‍ പരാതി നല്‍കി. മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

മുംബൈ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് കത്ത്

മുംബൈ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവാണ് നീതി തേടി തങ്ങളെ സമീപിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *