റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ്

June 18, 2025 - 6:15 am

പത്തനംതിട്ട | മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്നാട് സ്വദേശി രതി(40) യെയാണ് കോടതി ഉത്തരവ് പ്രകാരം, മലയാലപ്പുഴ എസ് ഐ വി എസ് കിരണ്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത് .തുടർന്ന് തുടര്‍ന്ന്, കസ്റ്റഡിയില്‍ വാങ്ങി മലയാലപ്പുഴയിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ തിരികെ ഹാജരാക്കി.

കേസില്‍ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ സ്വദേശി ജൂലി (53), തമിഴ്നാട് രാജപാളയം പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ മാസം ഒന്നിന് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ നാലരപവന്റെ മാലയാണ് സംഘം കവര്‍ന്നത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *