റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു

June 24, 2025 - 4:59 am

ചെന്നൈ |രക്തസാമ്പിളില്‍ കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ നുങ്കമ്പക്കം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. .ശ്രീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും എ ഐ എ ഡി എം കെ ഐ ടി വിങ് മുന്‍ ഭാരവാഹിയുമായ പ്രസാദിനെ ചോദ്യം ചെയ്തതാണ് ശ്രീകാന്തിന്റെ അറസ്റ്റിലേക്കെത്തിയത്. ജൂൺ 17ന് ലഹരിമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് നുങ്കമ്പക്കത്തെ ബാറില്‍ നടന്ന അടിപിടിക്കേസിലെ പ്രതിയാണ് പ്രസാദ്. നാല്‍പതോളം തവണ നടന്‍ കൊക്കെയിന്‍ വാങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം.

ശ്രീകാന്തിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

നേരത്തേ ലഹരിക്കേസില്‍ അറസ്റ്റിലായ പ്രദീപ് എന്നയാളുമായി പ്രസാദിന് ബന്ധമുണ്ട്. പ്രസാദിന് പ്രദീപ് കൊക്കെയിന്‍ നല്‍കിയെന്നും ഇത് ഒടുവില്‍ ശ്രീകാന്തിന്റെ കൈയില്‍ എത്തിയെന്നും പോലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ജൂൺ 23ന് രാവിലെ ശ്രീകാന്തിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വൈദ്യപരിശോധനയില്‍ താരം ലഹരി ഉപയോഗിച്ചതായി തെളിഞ്ഞുവെന്നും ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *