റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും

June 24, 2025 - 4:48 am

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുകളില്‍ എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദര്‍ മണ്ഡലങ്ങള്‍ യഥാക്രമം ബി ജെ പിയും എ എ പിയും നിലനിര്‍ത്തി. വിസാവദറില്‍ എ എ പിയുടെ ഗോപാല്‍ ഇറ്റാലിയ 17,554 വോട്ടുകള്‍ക്ക് ബി ജെ പിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. ഗുജറാത്തിലെ കഡിയില്‍ ബി ജെ പിയുടെ രാജേന്ദ്രകുമാര്‍ ചാവ്ഡ 39,452 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ രമേശ്ഭായ് ചാവഡയെയാണ് പരാജയപ്പെടുത്തിയത്.

എ എ പിയിലെ സഞ്ജീവ് അറോറ പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ചു.

പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എ എ പിയിലെ സഞ്ജീവ് അറോറ 10,637 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.വിജയിച്ചു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഭാരത് ഭൂഷണ്‍ ആഷുവിനെയാണ് പരാജയപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ രാജ്യസഭാംഗവും വ്യവസായിയുമായ സഞ്ജീവ് അറോറയെ സ്ഥാനാര്‍ഥിയാക്കിയത് എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് രാജ്യസഭാ സീറ്റ് നല്‍കാനാണെന്നുള്ള അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെ കാലിഗഞ്ചിൽ തൃണമൂലിന്റെ അലിഫ അഹമ്മദ് വിജയിച്ചു

പശ്ചിമ ബംഗാളിലെ കാലിഗഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് നിലനിര്‍ത്തി. തൃണമൂലിന്റെ അലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ആശിഷ് ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *