തിരുവനന്തപുരം | ആരോഗ്യ വകുപ്പിന് നല്‍കുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യവകുപ്പിന് നല്‍കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ധനവകുപ്പ് പുറത്ത് വിടുമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2021- 22 കാലയളവ് നോക്കുമ്പോള്‍ ഇപ്പോള്‍ 137 ശതമാനം അധികം പണം നല്‍കുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങള്‍ക്കും വെട്ടി കുറവ് സംഭവിക്കുന്നില്ല. ബജറ്റില്‍ വെക്കുന്ന തുകയെക്കാളും അധികമാണ് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്‍ ഫണ്ടിന് പുറമേയും പണം നല്‍കുന്നു. 10 മെഡിക്കല്‍ കോളേജ് ആരംഭിച്ചു. മുന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിട്ട് പോയി. അവിടെ പ്രവര്‍ത്തനം തുടങ്ങിയത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും അതിനാല്‍ ചെലവ് കൂടുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
.
