കോഴിക്കോട് | അജൈവ മാലിന്യം ശേഖരിക്കാന് വീട്ടിലെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലെ പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്.ജൂൺ 9 ന് മാലിന്യം ശേഖരിക്കാന്‍ ആലി ഹാജിയുടെ വീട്ടിലെത്തിയ യുവതിയോട് ഇയാള്‍ വിധവയായി വന്നാല്‍ ചെലവ് താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞതായാണ് പരാതി.
യുവതി കോഴിക്കോട് കോര്‍പറേഷനില്‍ നല്‍കിയ പരാതി അധികൃതര്‍ എലത്തൂര്‍ പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ സംസാരിച്ച കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. .
