റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

July 4, 2025 - 5:00 am

തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്

രാവിലെയും ആ കെട്ടിടത്തില്‍ നിരവധി പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരുമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്? തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. ഒരു ന്യായീകരണവുമില്ലാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തതെന്നും അവര്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *