റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി

July 23, 2025 - 5:32 am

മലപ്പുറം | അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

അധ്യാപകനായ വി അനൂപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിഎസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശിയും അധ്യാപകനുമായ വി അനൂപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനാണ്. വി എസിന് അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *