കോവളം (തിരുവനന്തപുരം): വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നകേസിൽ മോഷ്ടാവ് അറസ്റ്റിൽ. വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുൺ(19) ആണ് കോവളം പോലീസിന്റെ പിടിയിലായത്. ജൂലൈ 30-ന് പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. ഹാര്‍ബര്‍ റോഡില്‍ വട്ടവിള ഹീരയില്‍ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാം സ്വര്‍ണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ പ്രതി നടത്തിയ വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്ന് എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു
