റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

August 11, 2025 - 1:29 pm

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുക യായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട്‌ ഷൊർണൂരില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്ത കുടുംബമാണ്. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീലഗിരിയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *