റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ പ്രധാനമന്ത്രിക്കും ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു

August 24, 2025 - 5:50 am

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലിലാണ് തനിക്കും ഇളവുനല്‍കരുതെന്ന് മോദി ആവശ്യപ്പെട്ടതെന്ന് റിജിജു വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി മോദി അത് നിരസിച്ചുവെന്ന് റിജിജു വ്യക്തമാക്കി.

പ്രധാനമന്ത്രിയും ഒരു പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ല.

‘പ്രധാനമന്ത്രിയെ ഈ ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാര്‍ശയെന്ന് മന്ത്രിസഭ മോദിയെ അറിയിച്ചു. പക്ഷേ, അദ്ദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിക്ക് ഒരു ഇളവ് നല്‍കുന്നതില്‍ അദ്ദേഹം വിസമ്മതിച്ചു. പ്രധാനമന്ത്രിയും ഒരു പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ല. മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. നമ്മുടെ ആളുകള്‍ തെറ്റുകള്‍ വരുത്തിയാല്‍ അവര്‍ സ്ഥാനങ്ങള്‍ രാജിവെയ്ക്കണം. ധാര്‍മികതയ്ക്കും എന്തെങ്കിലും അര്‍ഥമുണ്ടാകണം’, എന്ന് മോദി പറഞ്ഞതായി റിജിജു അറിയിച്ചു.

130-ാം ഭരണഘടനാ ഭേത​ഗതി ബില്ലാണിത്.

അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രമുഖ്യമന്ത്രിയും ഉൾപ്പടെ ഏതുമന്ത്രിയേും നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേത​ഗതി ബില്ലാണിത്. ഇതിനായി പ്രധാന മന്ത്രി അഥവാ മുഖ്യമന്ത്രി 31-ാം ദിവസം രാഷ്ട്രപതിയോടോ​ ഗവർണറോടോ ശുപാർശ തെയ്യണം.ശുപാർശ ചെയ്തില്ലെങ്കിലും അടുത്ത ദിവസം സ്ഥാനം നഷ്ടപ്പെടും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആണ് അറസ്റ്റിലാവുന്നതെങ്കിലും ഇതുതന്നെയാണ് രീതി. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ മാത്രമാണ് ഈ നിയമം ബാധകമാവുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *