റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചതായി പരാതി

August 27, 2025 - 5:53 am

മലപ്പുറം | ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപികക്കെതിരെ കേസ് എടുത്തു. എടയൂര്‍ പൂക്കാട്ടിരി സ്വദേശിയായ 24 കാരിയെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപികക്കെതിരെയാണ് പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപികക്കെതിരെ പോലീസ് കേസ് എടുത്തു.

സ്ഥാപനാധികൃതര്‍ നിഷേധിച്ചു

തിളച്ച വെള്ളം കയ്യിലൊഴിച്ചെന്നാണു പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിനി വീട്ടിലെത്തിയപ്പോഴാണു മാതാവിനോട് ഇക്കാര്യം പറഞ്ഞത്. സംഭവം അന്വേഷിച്ചപ്പോള്‍ സ്ഥാപനാധികൃതര്‍ നിഷേധിച്ചുവെന്നും മാതാവ് പറഞ്ഞു. ഓട്ടോയില്‍ പോയപ്പോള്‍ പൊള്ളിയതാകാമെന്നാണ് അധികൃതരുടെ ഭാഷ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *