റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈൻ കപ്പൽ സിംഫെറോപോള്‍ ഡ്രോൺ ഉപയോഗിച്ച് തകർത്ത് റഷ്യ

August 29, 2025 - 3:14 pm

മോസ്‌കോ: യുക്രൈന്‍ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഒരു ദശാബ്ദത്തിനിടെ യുക്രൈന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകര്‍ന്നതായി റഷ്യ പറയുന്നത്.

സിംഫെറോപോള്‍ 2019-ലാണ് കടലിലിറക്കിയത്.

ഡാന്യൂബ് നദിയുടെ ഡെല്‍റ്റയില്‍വെച്ച് കടല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തത്. ഇതിന്റെ ഒരുഭാഗം യുക്രൈനിലെ ഒഡെസ മേഖലയിലാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.സിംഫെറോപോള്‍ 2019-ലാണ് കടലിലിറക്കിയത്. രണ്ടുവര്‍ഷത്തിനുശേഷം യുക്രൈന്‍ നാവികസേനയുടെ ഭാഗമായ

ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കപ്പലിനുനേരെ ആക്രമണം നടന്നതായി യുക്രൈനിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *