റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവുനായകള്‍ കുരച്ചുചാടി : നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു

September 5, 2025 - 7:16 am

ചെന്നൈ: തെരുവുനായകള്‍ കൂട്ടത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നുവീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് സംഭവം. മുള്ളിപ്പട്ട് കാമരാജ്‌നഗര്‍ സ്വദേശി കാര്‍ത്തിയുടെയും തമിഴ്സെല്‍വിയുടെയും മകള്‍ അനാമികയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാര്‍ത്തിയെയും തമിഴ്സെല്‍വിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനാമികയെയുംകൊണ്ട് വൈദ്യന്റെ അടുത്തേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്.

അസുഖബാധിതയായ അനാമികയെയുംകൊണ്ട് കാര്‍ത്തിയും തമിഴ്സെല്‍വിയും വൈദ്യന്റെ അടുത്തേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്കിനുനേരേ ഒരുകൂട്ടം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. തെറിച്ചുവീണ് പരിക്കേറ്റ അനാമികയെ ഉടന്‍ ആംബുലന്‍സില്‍ ആറണി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വെല്ലൂരിലെ സ്വകാര്യാശുപത്രിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ ആറണി പോലീസ് കേസെടുത്ത് അന്വേഷണംനടത്തുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *