റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സേതുബന്ധൻ : പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിന്റെ കരാർ നടപടികള്‍ പൂർത്തിയായി

September 6, 2025 - 7:12 am

ഇടുക്കി :കേന്ദ്രഗവണ്‍മെന്റിന്റെ സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിന്റെ കരാർ നടപടികള്‍ പൂർത്തിയായതായും നിർമ്മാണ ജോലികള്‍ സെപ്തംബർ രണ്ടാം വാരത്തില്‍ ആരംഭിക്കാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു.

പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നല്‍കുനന് പദ്ധതി

കോതമംഗലം വി.കെ.ജെ കണ്‍സ്ട്രക്ഷനാണ് പാലത്തിന്റെ കരാർ എടുത്തിട്ടുളളത്. . അവർ ദേശിയപാത അധികൃതരുമായി കരാർ ഒപ്പിട്ടതായും എം.പി അറിയിച്ചു. മരിയാപുരം പഞ്ചായത്തിനേയും തടിയംപാട് ടൌണില്‍ ദേശീയപാത 185 മായി ബന്ധിപ്പിക്കുന്ന പാലം ഭാവിയില്‍ ദേശീയപാതയുടെ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്നതും പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നല്‍കുന്നതുമാണെന്ന് എം.പി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *