റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു.

September 6, 2025 - 7:01 am

തിരുവനന്തപുരം: നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിൽ പൂക്കച്ചവടക്കാരന് കുത്തേറ്റു.തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്.പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ ആണ് കുത്തിയത്. മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൂവെട്ടുന്ന കത്രിക ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച്‌ കട്ടപ്പ അനീഷിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ രാജനെയും കട്ടപ്പയെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *