തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു.
എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ സര്‍വകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം.
