റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതുപക്ഷ ഐക്യത്തിനായി അധികാരം വലിച്ചെറിഞ്ഞ പാര്‍ട്ടിയാണ് സി പി ഐയെന്ന് ബിനോയ് വിശ്വം

September 13, 2025 - 7:18 am

ആലപ്പുഴ | ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സി പി ഐ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം. എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വഴികാട്ടിയാണ് സി പി ഐ. ഇടതുപക്ഷ ഐക്യത്തിനായി അധികാരം വലിച്ചെറിഞ്ഞ പാര്‍ട്ടിയാണ് സി പി ഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍?ഗ്രസ് വര്‍ഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നു

എല്‍ ഡി എഫിന് കേരള ഭരണത്തില്‍ മുന്നാമൂഴം ഉണ്ടാകും. അതിനായി സി പി ഐ എല്ലാ ബന്ധുക്കളെയും ചേര്‍ത്തുപിടിക്കുമെന്നും വിനോയ് വിശ്വം പറഞ്ഞു. യു ഡി എഫിന് സ്വന്തം രാഷ്ട്രീയത്തിന്റെ മര്‍മം തിരിച്ചറിയാകാനാകുന്നില്ലെന്നും കോണ്‍?ഗ്രസ് വര്‍ഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നു വെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി .

ശിരസ് താഴ്ത്തുക ജനങ്ങള്‍ക്ക് മുന്‍പില്‍ മാത്രം

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം ഐകകണ്‌ഠ്യേനെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കും. ശിരസ് താഴ്ത്തുക ജനങ്ങള്‍ക്ക് മുന്‍പില്‍ മാത്രമായിരിക്കുമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *