റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമീബിക് മസ്തിഷ്‌ക ജ്വരം : സംസ്ഥാനത്ത് രണ്ടു മരണം കൂടി സ്ഥിരീകരിച്ചു

September 16, 2025 - 5:20 am

തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. സെപ്തംബർ 11നുണ്ടായ തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്ക് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *