റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടകയില്‍ വൻ ബാങ്ക് കൊളള

September 17, 2025 - 6:12 am

ബെംഗളൂരു | കര്‍ണാടകയില്‍ എസ് ബി ഐയില്‍ വന്‍ കവര്‍ച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബേങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. സെപ്തംബർ 16 ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം .കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് ബേങ്ക് ജീവനക്കാര്‍ പറയുന്നത്. കവര്‍ച്ചക്കാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സോലാപൂരില്‍ കാര്‍ ആളുകളെ ഇടിച്ചതിനാല്‍ വാഹനവും സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *