റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ സി പി എമ്മിലേക്ക്

September 18, 2025 - 6:10 am

തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട ശേഷമാണ് സി പി എമ്മിനൊപ്പം ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

ബി ജെ പിക്കാരനാണെന്ന് പറയാന്‍ നാണക്കേടായി.

പുറത്തിറങ്ങി ബി ജെ പിക്കാരനാണെന്ന് പറയാന്‍ തനിക്ക് നാണക്കേടായെന്നും ഈ നാണക്കേട് സഹിക്കാന്‍ പറ്റില്ലെന്നും അനുഭവിച്ചാലേ മനസിലാകൂവെന്നും ഈ സാഹചര്യത്തിലാണ് ബി ജെ പി വിടുന്നതെന്നും ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി ജെ പിയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ഈഴവ വിരുദ്ധ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒ ബി സി മോര്‍ച്ചയെ മാത്രം ഏല്‍പ്പിച്ചതില്‍ എതിര്‍പ്പ് രൂക്ഷമാണെന്നും ബാഹുലേയന്‍ പറഞ്ഞു.

ബി ജെ പിക്ക് കനത്ത തിരിച്ചടി

. ബി ജെ പി ദേശീയ സമിതി അംഗമായ ബാഹുലേയന്‍ എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ആയിരുന്നു. ബി ജെ പി കേരളത്തില്‍ സി പി എമ്മിനെതിരെ ക്യാമ്പയിന്‍ നടത്തുമ്പോള്‍ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് സി പി എമ്മില്‍ എത്തിയത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *