റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

October 12, 2025 - 6:14 am

പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

പൊന്തയ്ക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യുവാവ്

ഒക്ടോബർ 11 ശനിയാഴ്ച്ച രാവിലെ ആറരയോടെയാണ്‌ സംഭവം. നെടുംതോട്ടിൽ ഒരാൾ തോട്ടിൽ കിടക്കുന്നതായി നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.യുവാവ്‍. റോഡിന് എതിർവശത്ത് പൊന്തയ്ക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്ന യുവാവ് മരിച്ചെന്ന് കരുതി നാട്ടുകാർ മാറി നിൽക്കുകയായിരുന്നു. ഉടൻതന്നെ പെരുവന്താനം പോലീസ് സ്ഥലത്ത് എത്തി.

പോലീസ് തോട്ടിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ യുവാവിന്‌ ജീവനുണ്ടെന്ന് മനസിലായി. ഉടൻ തന്നെ  തോട്ടിൽനിന്നു കരയ്‌ക്കെത്തിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപകടനില തരണം ചെയ്തതായും തുടർ ചികിത്സയ്ക്കായി യുവാവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്നധുക്കൾ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *