റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിപുരയില്‍ 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

October 13, 2025 - 7:31 am

 
അഗര്‍ത്തല (ത്രിപുര): പതിനാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അസമിലെ നിലംബസാറില്‍ നിന്നാണ് ദിവസവേതനത്തൊഴിലാളിയായ പ്രതിയെ പോലീസ് പിടികൂടിയത്. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു.

പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് അമ്മയില്‍നിന്ന് കുഞ്ഞിനെ പ്രതി വാങ്ങുകയായിരുന്നു.

ഒക്ടോബർ 11ശനിയാഴ്ചയാണ് കുഞ്ഞുമായി പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് അമ്മയില്‍നിന്ന് കുഞ്ഞിനെ പ്രതി വാങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞുമായി ഇയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയിലായി. ഗ്രാമവാസികളില്‍ പലരും സംഭവം അറിഞ്ഞതോടെ ഇവര്‍ പ്രദേശത്ത് കുഞ്ഞിനായി തിരച്ചിലാരംഭിച്ചു.തുടര്‍ന്ന് ഒരു നെല്‍വയലില്‍ കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുക യായിരുന്നു

പ്രതിയെ തിങ്കളാഴ്ചയോടെ കോടതിയില്‍ ഹാജരാക്കും

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *