റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിക്കുനേരെ ആക്രമണം : യുവാവ് അറസ്റ്റിൽ

October 16, 2025 - 6:51 am

കൊച്ചി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ഇയാൾ യുവതിയെ മർദിച്ചത്.

തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു

യുവതിയെ തടഞ്ഞുനിർത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ എം.എച്ച് അനുരാജ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ. എസ്.ഐ റോണി അഗസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *