റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍

October 16, 2025 - 7:00 am

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ കുടുങ്ങിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി നിര്‍മിച്ച ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ 25,000 ട്യൂബുകള്‍ പിടിച്ചെടുത്തു.വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പോലീസ് കണ്ടെടുത്തു

പരാതിയെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ പരിശോധന യിലാണ് വ്യാജ ഉത്പ്ന്നങ്ങൾ കണ്ടെത്തിയത്. ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പോലീസ് അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *