റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

October 19, 2025 - 8:35 pm

കോട്ടയം | അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലില്‍ തലയിടിപ്പിച്ചാണ് അല്‍പ്പാനയെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം കുഴിയെടുത്ത് മുടിയെന്നും സോണി പോലീസിന് മൊഴി നല്‍കി

കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല

ഒക്ടോബര്‍ 14 ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. അല്‍പ്പാനയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നല്‍കി നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. അതേ സമയം കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *