റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഇന്ന് തുടക്കം

October 23, 2025 - 8:03 am

തൊടുപുഴ: ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഒക്ടോബർ 23 ന് തുടക്കമാകും.
തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം ഗവ. എച്ച്‌എസ്‌എസിലും ഗണിത ശാസ്ത്രമേള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും സാമൂഹ്യ ശാസ്ത്രമേള ഗവ.വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലും ഐടി മേള മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിലും നടക്കും.

വിവിധ ഉപജില്ലകളില്‍നിന്ന് 2200ഓളം മത്സരാർത്ഥികള്‍ പങ്കെടുക്കും. 23 ന് രാവിലെ 10ന് ഡോ. എ പി ജെ അബ്ദുള്‍ കലാം ഗവ. എച്ച്‌എസ്‌എസില്‍ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. പ്രവൃത്തി പരിചയ മേള വെള്ളിയാഴ്!ചയാണ്. മേള വെള്ളിയാഴ്ച സമാപിക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *