റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർ.എസ്.പി (ബി) സംസ്ഥാന ലീഡേഴ്‌സ് മീറ്റ് നവംബർ 22ന് കൊല്ലത്ത് നടക്കും

October 25, 2025 - 5:12 am

ല്ലം: ആർ.എസ്.പി (ബി) സംസ്ഥാന ലീഡേഴ്‌സ് മീറ്റ് നവംബർ 22ന് കൊല്ലത്ത് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അൻവർ നിജാസ് അറിയിച്ചു.നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ലാ – സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തില്‍ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ആർ.എസ്.പി (ബി) എടുക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാറില്‍ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ മുതിർന്ന ആർ.എസ്.പി (ബി) നേതാക്കളെ ആദരിക്കാനും പത്തനംതിട്ടയില്‍ ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *