റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

October 26, 2025 - 7:19 pm

കോട്ടയം | മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമ്മനത്ത് കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കവെ പിടിയിലായ ഇവര്‍ അസം സ്വദേശികളാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യു പി സ്വദേശിക്കാണ് കുഞ്ഞിനെ അര ലക്ഷം രൂപക്കു വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിന്റെ അമ്മയെയും കുട്ടികളെയും പോലീസ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി

കുഞ്ഞിന്റെ അമ്മ എതിര്‍ത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇവരുടെ രണ്ട് മക്കളില്‍ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ അമ്മയോടൊപ്പം അയല്‍ക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. കുഞ്ഞിന്റെ അമ്മയെയും കുട്ടികളെയും പോലീസ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ഇവരുടെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നവരുടെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *