റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ കാല്‍ത്തെന്നി വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

October 29, 2025 - 6:06 am

.

ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി കാല്‍ത്തെന്നി വീഴുകയായിരുന്നു

ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ ജഗദീശനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഈറോഡ്-ചെന്നൈ യേര്‍ക്കാട് എക്‌സ്പ്രസില്‍ കയറാന്‍ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോളാണ് യുവതി ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി കാല്‍ത്തെന്നി വീഴുകയായിരുന്നു. ഇതോടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവതി അല്പദൂരം മുന്നോട്ടുപോയി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ജഗദീശന്‍ യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചിടുകയുമായിരുന്നു.

ഈ സമയം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ജഗദീശന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിവരികയും യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചിടുകയുമായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തക്കസമയത്ത് ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ യുവതി ട്രെയിനിനടിയിലേക്ക് വീണുപോകുമായിരുന്നു. യാത്രക്കാരിയെ സാഹസികമായി രക്ഷിച്ച ജഗദീശനെ റെയില്‍വേ അഭിനന്ദനം അറിയിക്കുകയുംചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *