റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി : ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

November 1, 2025 - 7:08 pm

ഹൈദരബാദ്| ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. നവംബർ 1 ശനിയാഴ്ച രാവിലെയാണ് ഈ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. പപൈത രാജന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് എയർപോർട്ട് കസ്റ്റമർ സപ്പോർട്ടിലേക്ക് സന്ദേശം വന്നത്. ഇന്‍ഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക എന്നതായിരുന്നു സന്ദേശം. എൽ.ടി.ടി.ഇ-ഐ.എസ്.ഐ പ്രവർത്തകർ വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിട്ടുണ്ട് എന്നും സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.

എയർപ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ എയർപ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഹൈദരാബാദ് പോലീസ് പറഞ്ഞു. ഇത് പൊതു സുരക്ഷയെ തകര്‍ക്കാനുള്ള ഏകോപിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *