റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ മതാടിസ്ഥാനത്തിൽ സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍

November 1, 2025 - 5:34 am

ന്യൂഡല്‍ഹി | കേരളത്തില്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമതാടിസ്ഥനത്തിലാണ് സംവരണം നല്‍കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു.

മതത്തിന്റെ പേരില്‍ ഒരു നിലയ്ക്കും ഒ ബി സി സംവരണം നല്‍കാന്‍ കഴിയില്ല-.

മതാടിസ്ഥാനത്തിലാണ് മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സംവരണം നല്‍കുന്നത്. ഇത് ശരിയല്ല. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് കേരളത്തില്‍ സര്‍ക്കാര്‍ സംവരണം നല്‍കുന്നത്. മതത്തിന്റെ പേരില്‍ ഒരു നിലയ്ക്കും ഒ ബി സി സംവരണം നല്‍കാന്‍ കഴിയില്ല- ഹന്‍സ് രാജ് പറഞ്ഞു..

സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കമ്മീഷൻ

മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം സംവരണം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒ ബി സി സംവരണം നടപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *