ചെന്നൈ: തമിഴ്നാട്ടിൽ രണ്ടിടങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. മധുരയിലും കോയമ്പത്തൂരിലുമാണ് തമിഴ്നാട് സർക്കാർ മെട്രോ റെയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. ഇരുനഗരങ്ങളിലെയും ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താൽ മെട്രോ റെയിൽ അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. മെട്രോ റെയിൽ നയം അനുസരിച്ച് കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു.
20 ലക്ഷം ജനസംഖ്യ ആവശ്യമാണെന്നാണ് കേന്ദ്ര നിലപാട്.
കോയന്പത്തൂരിൽ 2011 ലെ സെൻസസ് പ്രകാരം മുനിസിപ്പൽ പരിധിയിലെ ജനസംഖ്യ 15.84 ലക്ഷം ആണ്. മധുരയിൽ 15 ലക്ഷം ആണ് ജനസംഖ്യ. 2017 ലെ മെട്രോ റെയിൽ നയം അനുസരിച്ച് 20 ലക്ഷം ജനസംഖ്യ ആവശ്യമാണെന്നാണ് കേന്ദ്ര നിലപാട്. ഇതുകൂടാതെ തമിഴ്നാട് സമർപ്പിച്ച ഡിപിആറുകൾ പെരുപ്പിച്ച് കാണിക്കുകയും എഞ്ചിനീയറിംഗ് പരിമിതികളെ ലഘൂകരിക്കുകയും ചെയ്യുന്നതാണെന്നും കേന്ദ്രം ആരോപിച്ചു.
