റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ വിദ്യാര്‍ഥികൾ വിനോദയാത്രയ്ക്കു പോയ ബസ് നെല്ലാപ്പാറയിൽ മറിഞ്ഞു

December 3, 2025 - 10:43 am

പാലാ : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് മറി മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്. പരിക്കേറ്റവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.പാലാ- തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിൽ ഡിസംബർ 3 ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് അപകടമുണ്ടായത്.

ബസില്‍ 42 കുട്ടികളും നാല് അധ്യാപകരുമുണ്ടായിരുന്നു, ആരുടെയും പരിക്ക് ഗുരുതരമല്ല.

 
വിനോദയാത്ര സംഘത്തിലെ മൂന്നു ബസുകളില്‍ ഒരെണ്ണമാണ് മറിഞ്ഞത്. കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. ബസില്‍ 42 കുട്ടികളും നാല് അധ്യാപകരുമുണ്ടായിരുന്നു. വളവുതിരിഞ്ഞതോടെ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവർ

ജിജിന്‍, ആദിത്യ, അഭിമന്യു, ടിന്‍റോ, നൗഫല്‍, കീര്‍ത്തന, ദീപേഷ്, കൈലാസ്, അശ്വതി, അമൃത, അനഘ, ആശിഷ്, അനന്തു, നീയാ, ആശിഷ്, റിജു, ആല്‍ഫിയ, സാഹിമ, അമൃത, റാബിയ -അക്ഷയ്, അലീന, അവജിത്ത്, അസ്വാന്‍, അറിതിന്‍, ദേവദാസ്, സ്മിത, മുഹമ്മദ്, ബിജിത, ഗോപിക, ശില്പിത, അന്‍വിക, വിധാന്‍, ആസിയ, ദിസിയ എന്നി വിദ്യാര്‍ഥികളെയും നാലു അധ്യാപകരെയും ബസ് ജീവനക്കാരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *